ശുചീകരണ പ്രവർത്തനവും മഴക്കാല ആരോഗ്യ നിർദ്ദേശങ്ങളും

June 10, 2026

പ്രിയപെട്ടവരെ

മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി എല്ലാ വീടുകളിലും ഞായറാഴ്ച ശുചീകരണ പ്രവർത്തനം നടത്തുക.
✅ വീടും പരിസരവും വൃത്തിയാക്കുക.
✅ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ, ടയർ, ചിരട്ട, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുക.
✅ കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങൾ നശിപ്പിക്കുക.
✅ ക്ലോറിനേഷൻ നടത്തിയ കിണറിലെ വെള്ളം മാത്രം കുടിവെള്ളമായി ഉപയോഗിക്കുക.
✅ തിളപ്പിച്ചാറിയ (ചൂടുവെള്ളം) വെള്ളം മാത്രം കുടിക്കുക.
✅ ഭക്ഷണത്തിന് മുൻപും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.

എലിപ്പനി (Leptospirosis) പ്രതിരോധം:
പാടത്തും പറമ്പിലും ജോലി ചെയ്യുന്നവരും കർഷകരും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം Doxycycline ഗുളിക പ്രതിരോധ മരുന്നായി കഴിക്കേണ്ടതാണ്.

പനി, തലവേദന, ശരീരവേദന, കണ്ണ് ചുവക്കൽ, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിൽ ഉടൻ അടുത്ത ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
ആരോഗ്യമുള്ള വാർഡിനായി എല്ലാവരും സഹകരിക്കുക.


– ആരോഗ്യ വകുപ്പ് 

cleaning instructions