മാലൂരിൽ പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
May 21, 2026
മാലൂർ: അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാൻ ഓരോ പൗരനും പ്രാപ്തരാകണമെന്ന് മാലൂരിൽ നടന്ന ബോധവൽക്കരണ ക്ലാസ് ഓർമ്മിപ്പിച്ചു. കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, മാലൂർ ഗ്രാമപഞ്ചായത്ത്, മാലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3 ന് മാലൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.
അപകടങ്ങളോ മറ്റ് അടിയന്തര ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് നൽകേണ്ട ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ രീതികളെക്കുറിച്ച് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ വിദഗ്ദ്ധരായവരും ആരോഗ്യ പ്രവർത്തകരും ക്ലാസുകൾ നയിച്ചു. സി.പി.ആർ (CPR) നൽകേണ്ട രീതി, മുറിവുകളും ചതവുകളും കൈകാര്യം ചെയ്യൽ തുടങ്ങിയവയിൽ പ്രായോഗിക പരിശീലനവും നൽകി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.