മാലൂരിൽ ബാലസഭകളിക്കൂട്ടം
May 22, 2026
മാലൂർ സി.ഡി.എസിൻ്റെ ബാലസഭ കളിക്കൂട്ടം ക്യാമ്പയിൻ മാലൂർ പഞ്ചായത്ത് പ്രസിഡന്റ് കരിപ്പായി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ ജിനുമോൾ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഷേർലി ജോയ്,ബ്ലോക്ക് കോഡിനേറ്റർ ശിശിര, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യശ്രീ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.രവീന്ദ്രൻ, രേഷ്മാ സജീവൻ, എൻ.ശ്രീധരൻ, പഞ്ചായത്തംഗം എ.ജയരാജൻ, പഞ്ചായത്ത് സെക്രട്ടറി മനു കെ. കെ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.