ഹരിതകർമ്മസേന അംഗങ്ങൾക്ക് കാടുവെട്ട് യന്ത്രം പരിശീലനം നൽകി
June 19, 2026
മാലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS-ന്റെ ആഭിമുഖ്യത്തിൽ ഹരിതകർമ്മസേന അംഗങ്ങൾക്കായി കാടുവെട്ട് യന്ത്രം (Brush Cutter) ഉപയോഗിക്കുന്നതിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. മാലൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. സുരേഷ് ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഹരിതകർമ്മസേന അംഗങ്ങൾക്ക് തൊഴിൽ നൈപുണ്യവും സ്വയംപര്യാപ്തതയും ഉറപ്പുവരുത്തുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനത്തിൽ യന്ത്രത്തിന്റെ പ്രവർത്തനം, സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ട രീതികൾ, തകരാറുകൾ പരിഹരിക്കൽ എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ പ്രായോഗിക പരിശീലനം നൽകി. സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ രവീന്ദ്രൻ,മെമ്പർമാരായ വിജിത്ത് കെ, സുനിത ദിനേശൻ,പഞ്ചായത്ത് സെക്രട്ടറി മനു കെ കെ, അസിസ്റ്റന്റ് സെക്രട്ടറി ഷംസുദ്ധീൻ, ട്രയിനർ നകുലൻ. ടി. കെ, കുടുംബശ്രീ ഭാരവാഹികളും ഹരിതകർമ്മസേന അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.