പ്രോജക്ട് ബീക്കൻ ടൗൺ അവലോകന യോഗം നടത്തി
മാലൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്രോജക്ട് ബീക്കൻ ടൗൺ പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ് ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രമ്യശ്രീ പ്രജിത്ത് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീ. കെ. കെ. രവീന്ദ്രൻ, ശ്രീമതി രേഷ്മ സജീവൻ, വാർഡ് അംഗങ്ങളായ ശ്രീമതി ഷൈനി ശശീന്ദ്രൻ, ശ്രീ. എ. ജയരാജൻ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. സാദിഖ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
യോഗത്തിൽ വ്യാപാരി-വ്യവസായി പ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവച്ചു.
പ്രോജക്ട് ബീക്കൻ ടൗണിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട മെഗാ ശുചീകരണ പ്രവർത്തനം 2026 സെപ്റ്റംബർ 27-ന് രാവിലെ നടക്കും. പരിപാടി മട്ടന്നൂർ എം.എൽ.എ. ശ്രീ. വി. കെ. സനോജ് ഉദ്ഘാടനം ചെയ്യും.