കുണ്ടേരിപ്പൊയിൽ പുഴയുടെ സുഗമമായ ഒഴുക്കിനായി മേജർ ഇറിഗേഷൻ അധികൃതർ സ്ഥലത്ത് പരിശോധന
കുണ്ടേരിപ്പൊയിൽ പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന മണൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുഴയുടെ സ്വാഭാവിക ഒഴുക്ക് ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.