കശുമാവ് തൈ വിതരണം നടത്തി
മാലൂർ: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി മാലൂർ ഗ്രാമപഞ്ചായത്തിൽ കശുമാവ് തൈ വിതരണം നടത്തി. മാലൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ബാബു മാസ്റ്റർ കർഷകന് കശുമാവ് തൈ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.
പദ്ധതിപ്രകാരം തൈകൾക്കായി അപേക്ഷ സമർപ്പിച്ച കർഷകർക്കാണ് തൈകൾ വിതരണം ചെയ്തത്. കശുമാവ് കൃഷി വ്യാപിപ്പിക്കുക, കർഷകർക്ക് പ്രോത്സാഹനം നൽകുക, കാർഷിക മേഖലയുടെ വികസനം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.