ജാഗ്രതാ നിർദേശം

May 15, 2026

സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തര വാദിത്വത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ / വെട്ടി ഒതുക്കുകയോ ചെയ്‌ത്‌ അപകട സാദ്ധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തുത മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം ഇതിൻമേലുണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2) (വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഇതിനാൽ അറിയിക്കുന്നു.

സെക്രട്ടറി
മാലൂർ ഗ്രാമപഞ്ചായത്ത്‌

ജാഗ്രതാ നിർദേശം