2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ് .
അങ്കണവാടികളിൽ അഗ്നിശമന ഉപകരണം വിതരണം ചെയ്തു.

മാലൂർ ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലും അഗ്നിശമന ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ബാബു മാസ്റ്റർ നിർവഹിച്ചു.

പേരാവൂർ ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യശ്രീ പ്രജിത്ത് അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷരായ രേഷ്മ സജീവൻ, കെ.കെ. രവീന്ദ്രൻ, വാർഡ് മെമ്പർ ബേബി ബീന, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ആതിര കെ.കെ. എന്നിവർ സംസാരിച്ചു. പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ റിനു കെ അഗ്നിബാധ പ്രതിരോധവും അഗ്നിശമന ഉപകരണങ്ങളുടെ സുരക്ഷിത ഉപയോഗവും സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് നയിച്ചു.

അങ്കണവാടി വർക്കർ സ്മിത കെ നന്ദി രേഖപ്പെടുത്തി.

വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക =>  അങ്കണവാടികളിൽ അഗ്നിശമന ഉപകരണം  വിതരണം ചെയ്തു.

fire extinguisher