മാലൂർ ഗ്രാമ പഞ്ചായത്തിൽ മെമ്പർമാർക്ക് ടാബ് വിതരണം

മാലൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാർക്കുള്ള ടാബ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു മാസ്റ്റർ നിർവഹിച്ചു.സർക്കാർ ഉത്തരവ് പ്രകാരം മെമ്പർമാരുടെ ഹോണറേറിയത്തിൽ നിന്ന് മാസംതോറും തുക ഈടാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയത്. ജനപ്രതിനിധികൾക്ക് ഭരണപരവും വികസനപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കുന്നതിനും ഇ-ഗവേണൻസ് സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമാണ് ടാബുകൾ വിതരണം ചെയ്തത്.

tab