മാലൂരിൽ സ്മാം പദ്ധതി കാർഷികോപകരണ വിതരണ ഉദ്ഘാടനം നടന്നു

June 4, 2026

മാലൂർ: കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂരിന്റെയും മാലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ, സ്മാം (SMAM) പദ്ധതിയിലൂടെ പുരളിമല ഉന്നതിയിലെ കർഷകർക്ക് സൗജന്യമായി  ലഭ്യമാക്കിയ 10 ലക്ഷം രൂപയുടെ  കാർഷിക ഉപകരണങ്ങളുടെ 
വിതരണ ഉദ്ഘാടനം പുരളിമല സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. മാലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു മാസ്റ്റർ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
​പഞ്ചായത്ത് മെമ്പർ സുരേഷ് കെ.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ ജിനുമോൾ കെ സ്വാഗതം ആശംസിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി ജയൻ പദ്ധതി വിശദീകരണം നടത്തി.
​മാലൂർ പഞ്ചായത്ത് വികസനകാര്യം ചെയർപേഴ്സൺ എൻ. ശ്രീധരൻ, ക്ഷേമകാര്യം ചെയർപേഴ്സൺ രേഷ്മ സജീവൻ, പഞ്ചായത്ത് സെക്രട്ടറി കെ.കെ മനു, എ.ഡി.എസ് പ്രതിനിധി ജ്യോതിമോൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷർളി ജോയ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

smam project