അറിയിപ്പ്
June 22, 2026
കച്ചവട സ്ഥാപന ഉടമകൾക്കും വ്യാപാരികൾക്കുമുള്ള അറിയിപ്പ്
പ്രിയപ്പെട്ട വ്യാപാരികളേ,
സുപ്രീം കോടതി 19/06/2026-ന് പുറപ്പെടുവിച്ച സുപ്രധാന വിധിപ്രകാരം(CIVIL APPEAL NO(A). 4665-4666/2025) , പൊതുനടപ്പാതകളിലൂടെ സുരക്ഷിതമായി നടക്കാനുള്ള പൗരന്മാരുടെ അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്.
നടപ്പാതകളും റോഡരികുകളും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ളതാണ്. അതിനാൽ വ്യാപാര സ്ഥാപനങ്ങളുടെ മുൻവശത്തെ നടപ്പാത/റോഡരിക് ഭാഗങ്ങളിൽ താഴെപ്പറയുന്ന രീതിയിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കാതിരിക്കാൻ എല്ലാ സ്ഥാപന ഉടമകളും പ്രത്യേകം ശ്രദ്ധിക്കണം.
- കടയുടെ സാധനങ്ങൾ, ബോർഡുകൾ, സ്റ്റാൻഡുകൾ, കസേരകൾ, മേശകൾ തുടങ്ങിയവ നടപ്പാതയിൽ സ്ഥാപിക്കരുത്.
- വാഹനങ്ങൾ നടപ്പാതയിലോ കാൽനടയാത്രക്കാർക്ക് തടസ്സമാകുന്ന രീതിയിലോ പാർക്ക് ചെയ്യരുത്.
- കെട്ടിട നിർമ്മാണ സാമഗ്രികൾ, മാലിന്യങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ പൊതുനടപ്പാതയിലും റോഡരികിലും നിക്ഷേപിക്കരുത്.
- കാൽനടയാത്രക്കാർക്കും കുട്ടികൾക്കും മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതമായി സഞ്ചരിക്കാൻ ആവശ്യമായ സ്ഥലം എപ്പോഴും ഒഴിവാക്കി നൽകണം.
- സ്ഥാപനങ്ങളുടെ പരിസരങ്ങൾ ശുചിയായി സൂക്ഷിക്കുകയും പൊതുഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസ്സമുണ്ടാകാതിരിക്കാൻ സഹകരിക്കുകയും വേണം.
പൊതുനടപ്പാതകളുടെ സംരക്ഷണവും കാൽനടയാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിൽ എല്ലാ വ്യാപാരികളുടെയും സഹകരണം അഭ്യർഥിക്കുന്നു.
നടപ്പാത കയ്യേറലും തടസ്സപ്പെടുത്തലും ശ്രദ്ധയിൽപ്പെട്ടാൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതാണ്.
(ഒപ്പ്)
സെക്രട്ടറി
മാലൂർ ഗ്രാമപഞ്ചായത്ത്
തീയതി: 22/06/2026